ട്രംപിനെ പോലും ഞെട്ടിച്ച്, ലോകനഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് സൊഹ്റാന് മംദാനി എന്ന ഇന്തോ-അമേരിക്കന്‍ എത്തിയതോടെ മറ്റു ചില ചർച്ചകളും സജീവമാകുന്നു. മംദാനിയുടെ 'അമ്മ മീരാ നായരുടെ സിനിമാജീവിതമാണ് അതിലെ പ്രധാന ചർച്ചാവിഷയം.
ഭാവിയില്‍ അമേരിക്കയുടെ തലപ്പത്തുവരെ എത്താം മംദാനിയെന്നും പ്രചാരണം കൊഴുക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് ഇതൊന്നുമല്ല, മംദാനിയുടെ അമ്മ മീരാ നായരുടെ കാമസൂത്ര: എ ടെയില്‍ ഓഫ് ലവ് എന്ന ചിത്രമായിരുന്നു.
ആരാധകരുടെ ആശംസകളും പ്രശംസയും ഇന്റര്‍നെറ്റില്‍ നിറഞ്ഞപ്പോള്‍ ഒരിക്കല്‍ അപലപിക്കപ്പെടുകയും സ്വന്തം നാട്ടില്‍നിന്ന് ഇല്ലാതാക്കപ്പെടുകയും ചെയ്ത സിനിമ ഇപ്പോള്‍ ലോകമെമ്പാടും ശ്രദ്ധപിടിച്ചു പറ്റുന്നതായി.
ജനാധിപത്യ സോഷ്യലിസ്റ്റും ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗവുമായ 34കാരനായ മംദാനി മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെ പരാജയപ്പെടുത്തിയാണ് ലോകനഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ പരമോന്നത പദവിയിലേക്കെത്തുന്നത്.
ഒരു ഇന്ത്യന്‍ പ്രണയകഥ